NEWS
മധ്യവയസ്കൻ്റെ മൃതദേഹം പമ്പ നദിയിൽ നിന്നു കണ്ടെത്തി
29/09/2025 09:53 AM IST
nila

ചെങ്ങന്നൂർ: മധ്യവയസ്കൻ്റെ മൃതദേഹം പമ്പ നദിയിൽ നിന്നു കണ്ടെത്തി. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ചരിവുപുരയിടത്തിൽ സി എസ് രാജേഷ് (52) ൻ്റെ മൃതദേഹമാണ് പമ്പ നദിയിൽ വീയപുരത്തു നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളി പകൽ രണ്ടു മണിയോടെ ചെങ്ങന്നൂർ ഇടനാട് പാലത്തിൽ നിന്നും ഒരാൾ പമ്പ നദിയിലേക്ക് ചാടുന്നത് സമീപവാസികൾ കണ്ടിരുന്നു. പാലത്തിൽ നിന്നു പുരുഷൻ്റേത് എന്നു കരുതുന്ന ചെരുപ്പുകളും കണ്ടെത്തിയിരുന്നു. ചെങ്ങന്നൂർ ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നദിയിൽ ചാടിയത് രാജേഷ് ആണെന്ന് സംശയിക്കുന്നു . ഇയാൾ ഇടനാട്ടിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. സംസ്കാരം തിങ്കൾ വൈകിട്ട്.
മക്കൾ: ശിവറാം , ശിവാനി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











